23 April 2024, Tuesday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024
April 10, 2024
April 9, 2024
April 8, 2024
April 6, 2024
April 5, 2024

ഇഷ്ടപ്രകാരം സ്ഥലംമാറ്റം ആവശ്യപ്പെടാനാകില്ല

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2021 9:52 pm

ജീവനക്കാരെ സ്ഥലം മാറ്റുന്നതില്‍ സ്ഥാപനത്തിന്റെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് സുപ്രീം കോടതി. പ്രത്യേക സ്ഥലത്തേക്ക് മാറ്റണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ബന്ധം പിടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

2017ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കോളജ് അധ്യാപിക നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അംറോഹയില്‍ നിന്നും ഗൗതംബുദ്ധ നഗറിലേക്ക് സ്ഥലം മാറ്റണമെന്ന ആവശ്യം അധികൃതര്‍ നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

Eng­lish sum­ma­ry; employ­ees can not seek trans­fer on their will

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.