20 April 2024, Saturday

Related news

January 1, 2024
October 21, 2023
February 24, 2023
February 2, 2023
January 20, 2023
October 11, 2022
April 28, 2022
February 1, 2022
November 24, 2021
October 13, 2021

20 ലക്ഷം പേർക്ക് തൊഴിൽ: പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
November 24, 2021 6:31 pm

അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിച്ചിട്ടുള്ള കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക്, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ എന്നിവരുമായി ധനസമാഹരണ മാർഗ്ഗങ്ങൾ ആരായും. ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെ കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്കിന്റെ അഭ്യർത്ഥന അംഗീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

Eng­lish Summary:Employment for 20 lakh peo­ple: Gov­ern­ment approves the scheme

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.