കൊറോണക്കാലത്തെ തൊഴിലില്ലായ്മയെ ചൂഷണം ചെയ്യാൻ തട്ടിപ്പുമായി ഒരു കൂട്ടർ രംഗത്ത്‌

Web Desk
Posted on June 01, 2020, 7:18 pm

കൊറോണക്കാലത്തെ തൊഴിലില്ലായ്മയെ ചൂഷണം ചെയ്യാൻ തട്ടിപ്പുമായി ഒരു കൂട്ടർ. തിരുവനന്തപുരത്ത്‌ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് രഞ്ജിത്ത്‌ ആർ എന്ന യുവാവ്‌ പറയുന്നു. ഫേസ്ബുക്കിലൂടെയാണ്‌ രഞ്ജിത്ത്‌ തന്റെ അനുഭവം പങ്കു വച്ചിരിക്കുന്നത്‌. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

കൊറോണ കാരണം ജോലി നഷ്ടപ്പെട്ട ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അവരെല്ലാം എന്തെങ്കിലും വരുമാനം വേണമെന്നുള്ള ആഗ്രഹത്താൽ online jobs അന്വേഷിക്കുന്നു. ഇങ്ങനെയുള്ളവരെ കാത്ത് കഴുകൻ കണ്ണുമായി ഒരു കമ്പനി നമ്മുടെ തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ, കഴക്കൂട്ടം എന്നിവടങ്ങളിൽ പ്രവൃത്തിക്കുന്നുണ്ട്. “Pin­na­cle solu­tions, i Solu­tions, Free­lance Train­ing ” എന്നിങ്ങനെ ഉള്ള പേരുകളിൽ ആണ് അവർ അറിയപ്പെടുന്നത് (വേറെയും പേരുകൾ ഉണ്ടാവാം).

40ഓളം online ജോലികളെക്കുറിച്ചുള്ള CD പോസ്റ്റ്‌ വഴി അയച്ചു തരും. 1500 രൂപ അടച്ചു CD കൈപറ്റാം. Cash On Deliv­ery ആണ് കേട്ടോ അതിൽ ആകെ 6/7 ജോലികളെ കുറിച്ച് ഉണ്ടാവുകയുള്ളു. അതിൽ പലതും നിലവിൽ ഉള്ളത് അല്ല. വിളിച്ചു അന്വേഷിക്കുമ്പോൾ “site under con­struc­tion ” ആണ് പോലും. നമുക്ക് അവർ help line num­ber ഒക്കെ തരും. ഓഫീസ് time ൽ നമുക്ക് അവരെ സംശയ പരിഹാരത്തിനു വിളിക്കാം പക്ഷേ വിളിക്കുമ്പോൾ call attend ചെയ്യും എന്ന് പ്രതീക്ഷിക്കുകയേ വേണ്ട. ID cre­ate ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ഓഫീസിൽ നേരിട്ട് വരാം നിങ്ങൾ ചെയ്തു തരുമോ എന്ന് ചോദിച്ചാൽ, അവർ ഒരു കാരണവശാലും ഓഫീസ് എവിടെ ആണെന്ന് പറഞ്ഞു തരികയോ അവിടെ ചെല്ലാൻ അനുവദിക്കുകയോ ഇല്ല.

ഇപ്പൊ അവർ Free­lance Train­ing എന്ന പേരിൽ പുതിയ കമ്പനി തുടങ്ങിയിരിക്കുകയാണ്. ബാംഗ്ലൂർ based കമ്പനി ആണെന്ന് ആണ് ഇപ്പോൾ പറയുന്നത് CD പരിപാടി അവർ നിർത്തി paytm QR code വഴിയാണ് പേയ്മെന്റ്‌. അവരുടെ ചില നമ്പറുകൾ ചേർക്കുന്നു.
(Free­lance Train­ing: +918590137691 +918590137688 +917994758010) (i Solu­tions :+916238903432 916282901813 +916238812192) ദയവായി ആരും അവരുടെ ചതിയിൽ പെടരുത്.

രഞ്ജിത്ത്‌ ആർ