പുല്‍വാമയില്‍ ഏറ്റുമുട്ടൽ; മേജർ ഉൾപ്പെടെ നാലു സൈനികർ കൊല്ലപ്പെട്ടു

Web Desk
Posted on February 18, 2019, 8:33 am

കശ്മീര്‍ പുല്‍വാമയില്‍ ഉണ്ടായ   സൈന്യവും ഭീകരരും തമ്മില്‍  ഉണ്ടായ ഏറ്റുമുട്ടലിൽ  നാല് സൈനികര്‍ കൊല്ലപ്പെട്ടു. മേജർ ഉൾപ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. ഒരു പ്രദേശ വാസിയ്ക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രം സൈന്യം വളഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം പുല്‍വാമയിലെ സി.ആര്‍.പി.എഫ് ജവാന്മാരുടെ യാത്രയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം അറിയിച്ചു.

വ്യോമമാര്‍ഗം ജവാന്മാരെ കൊണ്ടുപോകണമെന്ന ആവശ്യം നിരസിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും  കേന്ദ്രം അറിയിച്ചു.

സേനയുടെ അഭ്യര്‍ഥന മാനിച്ച് ഡല്‍ഹി — ജമ്മു- ശ്രീനഗര്‍ റൂട്ടില്‍ ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സേനയുടെ വിന്യാസത്തിനും പ്രവര്‍ത്തനത്തിനും റോഡ് മാര്‍ഗമുള്ള യാത്രകള്‍ അത്യാവശ്യമായി വരുമെന്നും ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.