കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

Web Desk
Posted on March 22, 2019, 8:36 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞത്. തുടര്‍ന്ന്, വീടിനകത്തു നിന്ന് സൈന്യത്തിന് നേരെ വെടിവയ്പുണ്ടാവുകയായിരുന്നു.

ഷോപ്പിയാനിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.

ഇന്നലെ ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍റെ തുടര്‍ച്ചയായ വെടിവെയ്പും ഭീകരാക്രമണവും ഉണ്ടായി. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.