ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ദിവസത്തിനിടെ 4 ഭീകരരെ വധിച്ചു

Web Desk

ശ്രീനഗര്‍

Posted on October 20, 2020, 7:18 pm

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. രാവിലെയാണ് സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവസ്ഥലത്തെ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണ കശ്മീരിൽ രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാലു ഭീകരരാണ്. ഷോപ്പിയാനിൽ തിങ്കളാഴ്ച തുടങ്ങിയ വെടിവയ്പ്പാണ് ചൊവ്വാഴ്ച രാവിലെ വരെ നീണ്ടുനിന്നത്. ഈ ഏറ്റുമുട്ടലിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ഇവിടെനിന്ന് എകെ 47 റൈഫിളും പിസ്റ്റലും കണ്ടെത്തി.

ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈനപോരയിലെ മെൽഹുറ ഒഴിപ്പിച്ച് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ ഭീകരർ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

Eng­lish sum­ma­ry; encounter breaks out in pul­wa­ma 2 ter­ror­ists killed

encounter-breaks-out-in-pul­wa­ma-2-ter­ror­ists-killed

You may also like this video;