August 7, 2022 Sunday

Related news

August 5, 2022
July 13, 2022
July 9, 2022
June 27, 2022
June 16, 2022
June 14, 2022
June 13, 2022
June 11, 2022
June 7, 2022
June 4, 2022

യുപിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍; മരിച്ചവരിലേറെയും ന്യൂനപക്ഷ — ദളിത് വിഭാഗക്കാര്‍

Janayugom Webdesk
ലഖ്നൗ
August 22, 2020 10:10 pm

ഉത്തർപ്രദേശിൽ ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ മരിച്ചവരിലേറെയും ന്യൂനപക്ഷ — ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ.സംസ്ഥാന സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. കൊടുംകുറ്റവാളികളെ ഇല്ലാതാക്കുന്നതിനെന്ന പേരിലാണ് ആദിത്യനാഥ് സർക്കാർ ഏറ്റുമുട്ടലുകളെന്ന പേരില്‍ കൊലപാതകങ്ങൾ നടത്തിയത്. ഇതിനായി പ്രത്യേക സംഘങ്ങളെ ഓരോ മേഖലയിലും നിയോഗിച്ചിരുന്നു.

2017 മാർച്ചിൽ അധികാരത്തിലേറിയതിന് ശേഷമാണ് ബിജെപി സർക്കാരിന് കീഴിൽ പ്രത്യേക സംഘം രൂപീകരിച്ച് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയത്.സർക്കാർ കണക്കനുസരിച്ച് 124 പേരെയാണ് വെടിവച്ചു കൊന്നത്. ഇതിൽ 47 പേർ മുസ്‌ലിം വിഭാഗത്തിലും 58 പേർ പിന്നാക്ക, ആദിവാസി, ദളിത് വിഭാഗങ്ങളിലും ഉൾപ്പെട്ടവരാണ്. 11 പേർ ബ്രാഹ്മണ വിഭാഗത്തിലും ഒമ്പതുപേര്‍ യാദവ വിഭാഗങ്ങളിലുമുള്ളവരാണ്.

6,476 ഏറ്റുമുട്ടലുകളാണ് സർക്കാരിന്റെ കണക്ക് പ്രകാരം മൂന്നര വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത്. മീററ്റ്, ഷാംലി, അലിഗർ, മുസാഫർ നഗർ, സഹറൻപൂർ എന്നിങ്ങനെ പടിഞ്ഞാറൻ യുപിയിലാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടന്നത്. 13,837 പേരെയാണ് വിവിധ സംഭവങ്ങളിൽ അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലുകളിൽ 2,419 പേർക്ക് പരിക്കേറ്റുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കഴിഞ്ഞ മാസം കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ, കൂട്ടാളികളായ അമർ ദുബെ, രാകേഷ് പാണ്ഡെ എന്നിവർ കൊല്ലപ്പെട്ടതിനെ തുടർന്ന് സവർണ സമുദായത്തെ വേട്ടയാടുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.

ഇതേ തുടർന്നാണ് സവർണ പ്രീതി നേടുന്നതിനുവേണ്ടി ഈ കണക്കുകൾ പുറത്തുവിട്ടതെങ്കിലും സംസ്ഥാനത്തെ 11 ശതമാനം ജനസംഖ്യയുള്ള മുസ്‍ലിം വിഭാഗത്തെ വേട്ടയാടുകയാണ് ഏറ്റമുട്ടൽ കൊലപാതകങ്ങളുടെ ഉദ്ദേശമെന്നാണ് ഈ കണക്കുകൾ അടിവരയിടുന്നത്. ആദിത്യനാഥ് ഭരണത്തിന്റെ ആദ്യവർഷം 45 പേർ കൊല്ലപ്പെട്ടതിൽ 16 പേരും മുസ്‌ലിം വിഭാഗത്തിൽപ്പെടുന്നവരായിരുന്നു.

Eng­lish sum­ma­ry: Encounter deaths in Utharpradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.