അതിർത്തി സംഘർഷഭരിതം: പത്തോളം പാക് സൈനികരെ വധിച്ചു മൂന്ന് ഭീകരക്യാംപുകൾ തകർത്തതായും കരസേനാ മേധാവി

Web Desk
Posted on October 20, 2019, 9:58 pm

ന്യൂഡൽഹി: അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സംഘർഷം തുടരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയതായി കരസേനാ മേധാവി ബി പി റാവത്ത് സ്ഥിരീകരിച്ചു.
പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലെ ഭീകരക്യാംപുകള്‍ക്കുനേരെയാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. ആറു മുതൽ പത്തുവരെ പാക് സൈനികർ കൊല്ലപ്പെട്ടതായും മൂന്ന് ഭീകരക്യാമ്പുകൾ തകർത്തുവെന്നും റാവത്ത് അറിയിച്ചു. ടാങ്ദര്‍ സെക്ടറിനോട് ചേര്‍ന്ന പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ തീവ്രവാദികളുടെ ക്യാംപുകള്‍ക്ക് നേരെ പീരങ്കികളുപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. നിരവധി ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അതിരാവിലെ കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാകിസ്താന്‍ വെടിവയ്ക്കുകയും രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒരു സിവിലിയൻ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകുയും ചെയ്തിരുന്നു, ഒരു വീടും ഒരു അരി ഗോഡൗണും പൂര്‍ണമായും തകര്‍ന്നു. രണ്ട് കാറുകളും 19 ആടുമാടുകളെ താമസിപ്പിച്ചിരുന്ന രണ്ട് ഗോശാലകളും തകർന്നവയിൽപ്പെടും.

അതേസമയം ഒമ്പത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ ഇ​ന്ത്യ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യെന്നാണ് പാ​ക് ആ​രോ​പണം. ജു​റ, ഷാ​ക്കോ​ട്ട്, നൗ​ഷേ​രി സെ​ക്ട​റു​ക​ളി​ലാ​ണ് ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പാ​ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പാ​ക് സൈ​നി​ക​നും മൂ​ന്ന് സി​വി​ലി​യ​ന്‍​മാ​രും കൊ​ല്ല​പ്പെ​ട്ട​താ​യും പാ​ക് സൈന്യം പ​റ​യുന്നു.
ആക്രമണത്തിന്റെ മറവില്‍ ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടാനായിരുന്നു നീക്കം. ഇക്കാര്യം മനസിലാക്കിയാണ് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാംപുകള്‍ തകര്‍ത്തത്. കഴിഞ്ഞാഴ്ച ബാരാമുല്ലയിലും റജൗരിയിലും പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം മാത്രം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള രണ്ടായിരത്തിലധികം ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയത്.