8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 3, 2024
November 10, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 3, 2024
November 2, 2024

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു

Janayugom Webdesk
ശ്രീനഗർ
November 10, 2024 11:14 pm

ജമ്മു കശ്മീരില്‍ രണ്ടിടത്ത് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. കരസേന പാര ട്രൂപ്പിലെ അംഗമായ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. നാല് കമാന്‍ഡോകള്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിലും രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കിഷ്ത്വാറിലെ സൈ­നിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു മേഖലകളിലും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 

കിഷ്ത്വാര്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവും എത്തിയത്. തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞദിവസം രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഭീകരരാണ് ഇവരെന്നും മേഖല വളഞ്ഞിരിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ശ്രീനഗറിന് സമീപമുള്ള ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ ഒമ്പതുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.