19 April 2024, Friday

Related news

April 16, 2024
April 11, 2024
April 9, 2024
February 7, 2024
January 8, 2024
January 7, 2024
December 24, 2023
December 11, 2023
December 11, 2023
December 11, 2023

ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Janayugom Webdesk
June 7, 2022 9:16 am

ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതോടെ എട്ട് മണിക്കൂറിനിടെ ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി.

സോപോരയിൽ ഇന്നലെ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു. പുലർച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കുപ്‍വാര ജില്ലയിലെ ചക‍്‍തരാസ് കാൻഡി മേഖലയിലാണ് ഏറ്റുമുട്ടുൽ പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ കൂടുതൽ ഭീകരർ ഉണ്ടോ എന്ന് കണ്ടെത്താൻ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ജമ്മു കശ്‍മീർ പൊലീസ് വ്യക്തമാക്കി.

Eng­lish summary;encounter in Jam­mu and Kash­mir; Troops killed two terrorists

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.