കശ്മീരില്‍ ഏറ്റുമുട്ടല്‍: ഏഴ് നാട്ടുകാരടക്കം പതിനൊന്ന് മരണം

Web Desk

ശ്രീനഗര്‍

Posted on December 15, 2018, 1:39 pm

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളും സൈനികനും പ്രദേശവാസികളുമടക്കം പതിനൊന്ന് മരണം. ഏഴ് നാട്ടുകാരും ഒരു സൈനികനും മൂന്നു തീവ്രവാദികളുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു തോട്ടത്തില്‍ മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിക്കുകയാണെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു, പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട നാട്ടുകാരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. അതിലൊരാള്‍ അബിഡ് ഹുസൈന്‍ എംബിഎ ബിരുദധാരിയാണ്. കുറച്ചു മാസങ്ങക്ക് മുമ്പ് ഇന്തോനേഷ്യയില്‍ നിന്നും ഭാര്യയ്ക്കും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും ഒപ്പം വന്നതായിരുന്നു അബിഡ്. കൊല്ലപ്പെട്ട മറ്റൊരാള്‍ അമിര്‍ അഹ്മദ് ആണെന്ന് തിരിച്ചറിഞ്ഞു.

ജമ്മു പ്രവശ്യയിലുള്ള കശ്മീര്‍ താഴ്‌വരയിലെയും ബന്നിഹാല്‍ ടൗണിലെയും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.