ബുദ്ഗാമില്‍ ഏറ്റുമുട്ടല്‍: തീവ്രവാദി കൊല്ലപ്പെട്ടു

Web Desk
Posted on June 30, 2019, 11:17 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ ചഡൂര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് ബുദ്ഗാമിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ടെന്നതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചിട്ടില്ല.

വെള്ളിയാഴ്ചയും ബുദ്ഗാമില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.