നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Web Desk
Posted on August 15, 2019, 9:03 pm

ശ്രീനഗര്‍: ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ പാക് സൈനികര്‍ നടത്തിയ വെടിവെയ്പ്പിനെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ നിയന്ത്രണരേഖയിലായിരുന്നു പാകിസ്ഥാന്‍ പ്രകോപനമേതും കൂടാതെ വെടിവെയ്പ്പ് നടത്തിയത്.
ഉറി, രജൗരി സെക്ടറുകളില്‍ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പു നടത്തിയിരുന്നു.
ലാന്‍സ് നായിക് തൈയ്മൂര്‍, നായിക് തന്‍വീര്‍, റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായായാണ് പാക്കിസ്ഥാന്റെ അവകാശവാദം.