Web Desk

ശ്രീനഗര്‍

December 09, 2020, 10:57 am

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു

Janayugom Online

കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരർക്കെതിരെ സുരക്ഷാ സേനയും പൊലീസും ശക്തമായി പൊരുതുകയാണ്. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പുൽവാമയിലെ ടിക്കൻ മേഖലയിലാണ് സംഭവം. സ്ഥലത്ത് പൊലീസ് തെരച്ചില്‍ നടത്തവെയാണ് ഭീകരര്‍ വെടിവയ്പ്പ് ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീടെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ ഏത് ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Encounter in Pul­wa­ma: Two ter­ror­ists killed

You may like this video also