February 5, 2023 Sunday

Related news

July 29, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021
March 16, 2021

ഏപ്രില്‍14 ന് ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി: സഞ്ചാരത്തിന് നിയന്ത്രണം തുടരും

Janayugom Webdesk
ന്യൂഡൽഹി
April 2, 2020 3:05 pm

ലോക്ഡൗൺ ഏപ്രിൽ14 വരെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാൻ സാധ്യതയുളള 22 സ്ഥലങ്ങൾ കൂടി പ്രഖ്യാപിച്ചു. ഇതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 437 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,965 പേർക്കാണ്. മരണസംഖ്യ 64 ആയി. നിസാമുദീനിലെ തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച് മരിച്ചത് 19 പേരാണ്. പത്മശ്രീ പുരസ്ക്കാര ജേതാവും സിഖ് ആത്മീയ ഗായകനുമായ ഗ്യാനി നിർമൽ സിങ് കോവിഡ് ബാധിച്ച് മരിച്ചു. ഇനിയുള്ള ദിനങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷവും കൊവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ സന്നാഹം തുടരണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദീർഘകാല പോരാട്ടത്തിന് ഒരുങ്ങണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നൽകി. തുടർന്നും ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണം. സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം, മാസ്ക്കുകളുടെ ഉപയോഗം എന്നിവ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

‘അടുത്ത ആഴ്ചയിലെ നമ്മുടെ മുൻഗണന, ടെസ്റ്റ്, ട്രേസിങ്, ക്വാറന്റൈൻ, ഐസൊലേഷൻ എന്നിവയിലായിരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: end lock­down on April 14

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.