2016ൽ നോട്ട് പിൻവലിച്ചതിന് പിന്നാലെ പുറത്തിറക്കിയ 2,000 രൂപ നോട്ടുകളും പിൻവലിക്കാനൊരുങ്ങി മോഡി സർക്കാർ. ഇതിന്റെ ആദ്യപടിയായി 2,000 രൂപ നോട്ടുകൾക്കായുള്ള സജ്ജീകരണങ്ങൾ എടിഎമ്മുകളിൽ നിന്നും ഒഴിവാക്കുന്നു.
രാജ്യത്തെ 2,40, 000 എടിഎമ്മുകളുടെ റീകാലിബറേഷൻ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു. നിലവിൽ നാല് കാസ്ക്കറ്റുകളാണ് എടിഎമ്മുകളിലുള്ളത്. ഇനി മുതൽ മൂന്നാക്കി 500, 200, 100 രൂപ നോട്ടുകളാകും യഥാക്രമം നിറയ്ക്കുന്നത്. 2000 രൂപ നോട്ടുകൾ പൂഴ്ത്ത്ത്തിവയ്ക്കുന്ന പ്രവണതകൾ വർധിച്ചുവരുകയാണെന്ന് കേന്ദ്ര ധനകാര്യ മുൻ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഒരു കാസ്ക്കറ്റിൽ 2,300 മുതൽ 2,600 നോട്ടുകൾ വരെയാണ് നിറയ്ക്കാൻ കഴിയുന്നത്. നിലവിലുള്ള 2000 രൂപ നോട്ടിന്റെ കാസ്ക്കറ്റിൽ പഴയ 100 രൂപ നോട്ടുകൾ നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കും.
English Summary; End of Rs 2000 notes; ATMs re calibrated
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.