വികസനത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുമ്പോള്‍ അവയോടൊപ്പം നാം ഇല്ലാതാക്കുന്നത് പല ജീവികളുടെയും വംശങ്ങളെ തന്നെയാണ്. അത്തരത്തില്‍ ഇല്ലാതാക്കപ്പെടുന്നവയാണ് തവളകള്‍. നമ്മുടെ നാട്ടില്‍ത്തന്നെ കണ്ടുവന്നിരുന്ന പച്ചത്തവളകള്‍ ഉള്‍പ്പെടെയുള്ള തവളവര്‍ഗങ്ങള്‍ ഇന്ന് നിലനില്‍പ്പിനായ് കേഴുകയാണ്. ലോകത്തില്‍ സമ്പൂര്‍ണ വംശനാശം സംഭവിച്ച ചില തവളവര്‍ഗങ്ങളുണ്ട്. പുള്ളിപ്പുലിത്തവള- അമേരിക്കന്‍ ഐക്യനാടുകളില്‍ കണ്ടുവന്നിരുന്ന ഒരിനം തവളയാണിത്. വെഗാസ് താഴ്‌വര പുള്ളിപ്പുലിത്തവളയെന്നും ഇതിന് വിളിപ്പേരുണ്ട്. ഇവയുടെ വംശനാശം പാരിസ്ഥിതിക നാശത്തിന്റെ പ്രകട ഉദാഹരണമാണ്.
അമേരിക്കയിലെ “നെവാദ” പ്രദേശം ധാരാളം ജലസ്രോതസുകള്‍കൊണ്ട് നിറഞ്ഞിരുന്ന കാലം. പിന്നീട് വിനോദസഞ്ചാര വികസനത്തിനു വേണ്ടി ആ മേഖല നികത്തി കരഭൂമിയാക്കുകയും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുകയും ചെയ്തപ്പോള്‍ ജലസ്രോതസുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന പുളളിപ്പുലിത്തവളകളുടെ വംശം പ്രതിസന്ധിയിലായി. കാലക്രമത്തില്‍ വെഗാസ് താഴ്‌വര പുള്ളിപ്പുലിത്തവള വംശനാശ ജീവിവര്‍ഗത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചു. പലസ്തീന്‍ വര്‍ണത്തവള- ഇസ്രയേല്‍, സിറിയ രാജ്യങ്ങളുടെ വിവിധ മേഖലകളില്‍ കണ്ടുവന്നിരുന്ന ഒരിനം തവളയാണിത്. ഇസ്രയേല്‍-സിറിയ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തടാകമായ ‘ഹൂളയിലാണ്’ ഇവയെ കൂടുതല്‍ കണ്ടുവന്നിരുന്നത്.
ജെെവസമ്പുഷ്ടമായ ഇതിന്റെ തീരങ്ങള്‍ ഇവയുടെ വിഹാര കേന്ദ്രങ്ങളായിരുന്നു. പില്‍ക്കാലത്ത് ഇവിടെയുള്ള ചതുപ്പു പ്രദേശങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നികത്തപ്പെട്ടു. അതോടെ ഈ ജീവിവര്‍ഗവും ഇല്ലാതായി. രാത്രിയാത്രികരായിരുന്നു പലസ്തീന്‍ വര്‍ണത്തവളകള്‍. പകല്‍ പൂര്‍ണമായും അവര്‍ തീരത്ത് മണല്‍ക്കുഴികളില്‍ തല നീട്ടിക്കിടക്കും. അവയുടെ വിശ്രമം കാഴ്ചയ്ക്ക് മനോഹാരിത നല്‍കുന്നതായിരുന്നു. സ്വര്‍ണത്തവള- ആഗോളതാപനത്തിന്റെ ഇരകളാക്കപ്പെട്ടവയാണ് കോസ്റ്റാറിക്കയില്‍ കണ്ടുവന്നിരുന്ന സ്വര്‍ണത്തവളകള്‍. കോസ്റ്റാറിക്കയിലെ മോണ്‍ടിവേര്‍ഡെ മേഘവനസംരക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ഇവയുടെ വംശനാശത്തെപ്പറ്റി പഠിച്ചത്. പര്‍വതചരിവുകളിലെ മഴക്കാടുകളിലാണ് ഇവ വസിച്ചിരുന്നത്. സ്വര്‍ണവര്‍ണനിറം ആണ്‍തവളകള്‍ക്കും, കറുപ്പും മഞ്ഞയും ചുവപ്പും പുള്ളികള്‍ പെണ്‍തവളകള്‍ക്കുമാണ് ഉണ്ടായിരുന്നത്. മേഘവനങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ സമുദ്രത്തില്‍ നിന്നുയരുന്ന മേഘങ്ങള്‍ പര്‍വതശിഖരത്തില്‍ തട്ടിനില്‍ക്കണം. എന്നാല്‍ ആഗോള താപനത്തിന്റെ ഭാഗമായി സമുദ്രത്തിലെ ചൂട് വര്‍ധിക്കുകയും, സുമദ്രത്തില്‍ നിന്നുയരുന്ന മേഘങ്ങള്‍ പര്‍വതശിഖരങ്ങള്‍ കടന്നുപോകുകയും ചെയ്യുമ്പോള്‍ മേഘവനങ്ങള്‍ക്ക് മീതേ മൂടല്‍മഞ്ഞ് ഉണ്ടാവുകയില്ല.
മേഘവനങ്ങള്‍ക്ക് മൂടല്‍മഞ്ഞ് ലഭ്യമാകാതെ വന്ന് അവ നശിച്ചുപോയതോടെ അവയെ ആശ്രയിച്ചുനിന്ന സ്വര്‍ണത്തവളകളുടെ വംശവും നാശത്തിലേക്ക് ചെന്നെത്തി. ജംബാറ്റോ- ഇക്വഡോറിലെ വടക്കന്‍ ആന്‍ഡീസ് പര്‍വത വന പ്രദേശത്ത് കണ്ടുവന്നിരുന്ന തവളവര്‍ഗമാണ് ജംബാറ്റോ ചൊറിത്തവള. ആ പ്രദേശത്തുണ്ടായ കടുത്ത വരള്‍ച്ച ജംബാറ്റോ തവളവര്‍ഗത്തെ നശിപ്പിച്ചുകളഞ്ഞു. “ക്രെെട്രിഡ് ഫംഗസ്” എന്ന പൂപ്പല്‍ രോഗത്തിന്റെ കടന്നുവരവും ഈ വംശത്തിന്റെ നാശത്തിന് കാരണമായതായി പറയപ്പെടുന്നു. ക്രൗഗാസ്റ്റര്‍— കോസ്റ്റാറിക്കയില്‍ കണ്ടുവന്നിരുന്ന തവളവര്‍ഗമാണ് ക്രൗഗാസ്റ്റര്‍. അവിടെയുള്ള ബാര്‍വ, ഇറാഡു, റ്റുറിയാല്‍ബ തുടങ്ങിയ അഗ്നിപര്‍വത മേഖലകളിലെ വനപ്രദേശങ്ങളിലാണ് ഇവ ജീവിച്ചിരുന്നത്. പാരിസ്ഥിതികമായ ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും കാലാവസ്ഥാമാറ്റവും നാശകാരണമായി. ഹോള്‍ഡ്രിഡ്ജ്- കോസ്റ്റാറിക്കയിലെ തന്നെ മഴക്കാടുകളില്‍ കണ്ടുവന്നിരുന്ന തവളകളാണ് ഹോള്‍ഡ്രിഡ്ജ് എന്ന പേരില്‍ അറിയപ്പെട്ട ചൊറിയന്‍ തവളകള്‍. അവിടെയുള്ള ജലാശയങ്ങളിലെല്ലാം ഈ തവളയെ കാണാന്‍ സാധിച്ചിരുന്നു. മഴക്കാടുകളുടെ നശീകരണം കാരണം തടാകങ്ങള്‍ വരണ്ടുപോകുകയും അവയുടെ വംശത്തിന് നാശം സംഭവിക്കുകയും ചെയ്തു. ഇവയുടെ ശാസ്ത്രീയ നാമങ്ങള്‍ വെഗാസ് താഴ്‌വാര പുള്ളിപ്പുലിത്തവള- റാനാപിപ്പിയേന്‍സ് ഫിഷറി (Rana pipiens fisheri) പലസ്തീന്‍ വര്‍ണത്തവള- ഡിസ്കോഗ്ലോസസ് റിവേര്‍ട്ടര്‍ (Discoglossus riverter) സ്വര്‍ണത്തവള – ബുഫോ പെരിഗ്ലനസ് (Bufo Periglenes) ജംബാറ്റോ ചൊറിത്തവള – ഏറ്റലോപസ് ഇഗ്നസെന്‍സ് (Atelopus ignescens) ക്രൗഗാസ്റ്റര്‍ തവള – ക്രൗഗാസ്റ്റര്‍ എസ്കോസസ് (Craugaster escoces) ഹോള്‍ഡ്രിഡ്ജ് ചൊറിത്തവള – ഇന്‍സിലിയസ് ഹോള്‍ഡ്രിഡ്ജി (incilius holdridgei)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.