തായ്‌ലന്‍ഡില്‍ അഞ്ചുവര്‍ഷത്തെ സൈനികഭരണത്തിന് അവസാനമായി

Web Desk
Posted on July 16, 2019, 6:09 pm

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ അഞ്ചുവര്‍ഷത്തെ സൈനികഭരണത്തിന് അവസാനമായി. പുതിയ മന്ത്രിസഭ അധികാരമേറ്റു.

പ്രധാനമന്ത്രി പ്രയുക്ത ചാന്‍ ഓച സൈനികഭരണകൂടത്തിന്റെ തലവനെന്ന പദവിയില്‍ നിന്നു ഔദ്യോഗികമായി രാജിവച്ചതോടെയാണ് സൈനികഭരണമവസാനിച്ചത്. സൈനികഭരണത്തെ അനുകൂലിക്കുന്ന കക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു ഓച. സൈന്യം നിയോഗിക്കുന്ന ഉപരിസഭയും ഭരണകാര്യങ്ങളില്‍ നിര്‍ണായക തീരുമാനം എടുത്തിരുന്നു.സൈനികഭരണം മൂലം രാജ്യത്തെ അനധികൃത മത്സ്യ ബന്ധനം, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെല്ലാം തടയിടാന്‍ കഴിഞ്ഞതായും
ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പ്രയുക്ത ചാന്‍ ഓച അവകാശപ്പെട്ടു. 2014 ലാണു മുന്‍ സൈനികമേധാവിയായ പ്രയുക്ത അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്.