26 March 2024, Tuesday

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമെന്ന്

KASARAGOD BUREAU
 കാസര്‍കോട്
October 20, 2021 6:55 pm

ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനി നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് പെസ്റ്റിസൈഡ് ആക്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാവും വിദഗ്ധ സമിതിയെ നിയോഗിക്കുക. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കേണ്ടതുണ്ടെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും ഇത് സംബന്ധിച്ച തുടര്‍നടപടികളെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് നിര്‍വീര്യമാക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സമരസമിതിയും ജില്ലാ പരിസ്ഥിതി സമിതിയും യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ.പി.കെ.മിനി, മുന്‍ ഡീന്‍ ഡോ.സുരേഷ് പി.ആര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരായ ഡോ.ബിനിത എന്‍.കെ, ഡോ.നിധീഷ്.പി, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള എന്‍ജിനീയര്‍ വിമല്‍ സുന്ദര്‍, അസി.എക്‌സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണ കുമാര്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ.റിജിത് കൃഷ്ണന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.ജോമി ജോസഫ്, മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.ആശാ മേരി.സി.എസ്, സമരസമിതി പ്രതിനിധി പി.വി.സുധീര്‍കുമാര്‍, ജില്ലാ പരിസ്ഥിതി സമിതി പ്രതിനിധി വിനയകുമാര്‍ വി.കെ. തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.