Web Desk

ന്യൂഡൽഹി

January 10, 2020, 6:17 pm

ചന്ദാ കൊച്ചാറിന്റെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

Janayugom Online

ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എം ഡിയുമായ ചന്ദാ കൊച്ചാറിന്റെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ അപാർട്ട്മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതു വരെ പിടിച്ചെടുത്ത സ്വത്തുക്കൾ മുഴുവൻ 78 കോടിയോളം വിലവരുമെന്നാണ് റിപ്പോർട്ടുകൾ.

ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചാർ ഇപ്പോൾ സിബിഐയുടെയും എൻഫോഴ്്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം നേരിടുകയാണ്. വിഡിയോകോൺ ലോൺ കേസുമായി ബന്ധപ്പെട്ടാണ് ചന്ദാകൊച്ചാറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുന്നത്. ചന്ദാക്കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാറിന്റെ ബിസിനസ് സ്വത്തുക്കളും ഇ. ഡി കണ്ടുകെട്ടിയിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO…