27 March 2024, Wednesday

Related news

March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 20, 2024
March 20, 2024
March 18, 2024
March 5, 2024
February 27, 2024
February 26, 2024

നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

Janayugom Webdesk
കൊച്ചി
September 18, 2021 3:37 pm

സംശയകരമായ സാമ്പത്തീക ഇടപാടുകളെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേര്‍ക്കെതിരെയാണ് ഇഡി അന്വഷണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്.

എറണാകുളം ജില്ലയിലെ തടിയിട്ടപറമ്ബ് സ്റ്റേഷനിലെ എസ്‌എച്ച്‌ ഒ. സുരേഷ്‌കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്‌എച്ചഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക കണ്ടെത്തല്‍. സംസ്ഥാന പോലീസിലെ പല ഉദ്യോഗസ്ഥപും നിയമ വിരുദ്ധമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് കത്തുനല്‍കി . ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരില്‍ തുടങ്ങി താഴേത്തലത്തില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍മാര്‍ വരെ അഴിമതി നടത്തുന്നതായി എന്‍ഫോഴ്‌സ്‌മെന്റിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ കത്തെഴുതിയിരിക്കുന്നത്.

കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പേരുകാര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടന്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. ഇതിന് പിന്നാലെ സംസ്ഥാന വിജിലന്‍സും ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. അതേസമയം പോലീസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡിയുടെ അന്വേഷണമുണ്ടാകുമെന്നും സൂചനയുണ്ട്.

Eng­lish Sum­ma­ry : enforce­ment direc­torate inves­ti­ga­tion against four police officers

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.