Web Desk

കൊച്ചി

December 24, 2020, 4:54 pm

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍വച്ചു ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്നുവെന്ന് റൗഫ് ഷെരീഫ്

Janayugom Online

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍വച്ചു ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്നുവെന്നു ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ്. വിഷയത്തില്‍ ഇടപെട്ട കോടതി, ഇഡി ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുകയും ഇത്തരം പരാതികള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ ഹാത്രസില്‍ കലാപത്തിനു ശ്രമിച്ചെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലു പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു റൗഫ് ഷെരീഫിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ റൗഫ് ഷെരീഫ് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് നേരിട്ടു പരാതി നല്‍കിയത്. മൂന്നു ദിവസം കൂടി റൗഫ് ഷരീഫിനെ ഇഡി കസ്റ്റഡിയില്‍ കോടതി വിട്ടുനല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:Enforcement Direc­torate offi­cials threat­ened to detain and testify
You may also like this video