നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വീട്ടിലുംഎന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി

Web Desk
Posted on August 23, 2019, 4:49 pm

ന്യൂഡല്‍ഹി:  ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ  സ്ഥാപകന്‍ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വീട്ടിലുംഎന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണത്തിനായാണ് പരിശോധനകള്‍ നടത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.വിദേശ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സാമ്പത്തിക  പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് ഏപ്രില്‍ 17 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ ഫണ്ട് വകമാറ്റല്‍ ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ ജെറ്റ് എയര്‍വെയ്‌സ് നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം ഗോയലിനെ കമ്പനിയുടെ  ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നിലവില്‍ കമ്പനിയുടെ  പ്രതിസന്ധികളെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് നരേഷ് ഗോയലിന് വിദേശത്ത് പോകുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

you may also like this video