Web Desk

കൊച്ചി

June 04, 2021, 3:02 pm

കൊടകര കുഴൽപ്പണകേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി

Janayugom Online

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചുപ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പൊലീസിൽ നിന്ന് എഫ്‌ഐആർ വിവരങ്ങളും ശേഖരിച്ചു.

കേസിൽ വിദേശ ബന്ധമുണ്ടോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോൾ  ഹൈക്കോടതി അറിയിച്ചതാണിത്‌. ഇഡി അന്വേഷണം നടത്തേണ്ടതില്ലെന്നും പൊലീസ് അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നുമാണ് ഇഡി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ അന്വേഷിക്കാം എന്നുമായിരുന്നു ഇഡിയുടെ നിലപാട്.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ പറഞ്ഞു. കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം

Eng­lish sum­ma­ry: Enforce­ment Start­ed inves­ti­ga­tion in Kodakara Hawala case

You may also like this video: