ഇഡി അത്ര മെച്ചപ്പെട്ടതല്ല; 2500 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 18ല്‍ മാത്രം

Web Desk

ന്യൂഡല്‍ഹി

Posted on October 31, 2020, 5:39 pm

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി ) അന്വേഷണം, മറ്റേതെങ്കിലും ഏജൻസികൾ എടുക്കുന്ന കേസിന്റെ തുടർച്ച എന്ന നിലയിലാണ്‌ ഇഡി അന്വേഷണം നടത്തുന്നത്. അതായത് ഇഡിക്ക് സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. കൂടാതെ ഇഡിക്ക് നേരിട്ട് പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനക്ക് ശേഷം മറ്റ് ഏതെങ്കിലും ഏജൻസിക്ക് കൈമാറണം.

സഹഏജൻസിയുടെ കേസ്‌ പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും.  അത് കൊണ്ട് തന്നെ ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തീരെ കുറവാണ്. കണക്കുകൾ പ്രകാരം 2005നുശേഷം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എടുത്ത 2500ൽപരം കേസിൽ ശിക്ഷിക്കപ്പെട്ടത്‌ 18കേസുകളിൽ മാത്രമാണ്. ബഹുഭൂരിപക്ഷം വരുന്ന കേസുകൾ തള്ളിപ്പോകുകയോ അനന്തമായി നീളുകയോ ചെയ്‌തു‌. രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവും കേസുകളെ ബാധിക്കുന്നതായി വിദഗ്‌ധർ പറയുന്നു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, റോബർട്ട്‌ വാധ്ര, പി ചിദംബരം, കാർത്തി ചിദംബരം, നളിനി ചിദംബരം, അഹമ്മദ്‌ പട്ടേൽ, ഭുപീന്ദർസിങ്‌‌ ഹൂഡ, മോത്തിലാൽ വോറ, ഡി കെ ശിവകുമാർ, ശരദ്‌പവാർ, പ്രഫുൽ പട്ടേൽ, അഖിലേഷ്‌ യാദവ്‌, അസംഖാൻ, മായാവതി, ലാലുപ്രസാദ്‌ യാദവും കുടുംബവും, ഛഗൻ ഭുജ്‌പാൽ, മദൻ മിത്ര, കുനാൽ സിങ്‌, നവീൻ ജിൻഡാൽ, ഡി എൻ റാവു, ഫാറൂഖ്‌ അബ്ദുള്ള, ഋതുൽ പുരി, അശോക്‌ ഗെലോട്ട്‌, അഗ്രസെൻ ഗെലോട്ട്‌, സച്ചിൻ പൈലറ്റ്‌, കെ ഡി സിങ്‌, വീരഭദ്ര സിങ്‌, വൈ എസ്‌ ചൗധരി, രാജ്‌ താക്കറേ, ശങ്കർ സിങ്‌ വഗേല, ക്യാപ്‌റ്റൻ അമരീന്ദർസിങ്‌, മകൻ രണീന്ദർ സിങ്‌. എന്നി പ്രമുഖർക്ക് നേരെയും ഇഡി അന്വേഷണം നടന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കൾക്ക് പുറമെ  ഇഡി ഉദ്യോഗസ്ഥരും കേസുകളിൽ കുടുങ്ങിയിട്ടുണ്ട്‌. ഐപിഎൽ വാതുവയ്‌പ്‌ കേസിലെ പ്രതിയിൽനിന്ന്‌ കോഴ വാങ്ങിയെന്ന കേസിൽ ഇഡി മുൻ ജോയിന്റ്‌ ഡയറക്ടർ ജെ പി സിങ്ങിനെ 2018ൽ സിബിഐ അറസ്റ്റ്‌ ചെയ്‌തു. അന്നത്തെ ഇഡി ഡയറക്ടർ കർണാൽ സിങ്‌ വാതുവയ്‌പുകാരുമായി ചേർന്ന്‌ കുടുക്കിയതാണെന്ന്‌ ജെ പി സിങ്‌ ആരോപിച്ചു. കർണാൽ സിങ്‌ ഇത്‌ നിഷേധിച്ചു. രണ്ട്‌ ഇഡി ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായിട്ടുണ്ട്‌.

 

ENGLISH SUMMARY:Enforcement take sev­er­al case but nei­ther been solved as fast
You may also like this video