ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ്

Web Desk
Posted on August 14, 2020, 11:12 pm

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം. സ്വപ്നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് വിലയിരുത്തൽ. സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി. ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.

സ്വപ്നയുടെ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എൻഫോഴ്സ്മെന്റ് തീരുമാനം. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദാന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് എൻഫോഴ്സ്മെന്റ് നിലപാട്. ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

കേസിൽ യുഎഇ കോൺസൽ ജനറലിനെതിരെ സ്വപ്ന നേരത്തെ തന്നെ മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസൽ ജനറൽ കമ്മിഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് നൽകിയിരിക്കുന്ന മൊഴി.

Eng­lish sum­ma­ry: Enforce­ment wants to ques­tion sivasanker

you may also like this video