Web Desk

കൊച്ചി

October 28, 2020, 12:40 pm

കള്ളപ്പണം വെളുപ്പിച്ച കേസ്; ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

Janayugom Online

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസ്. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയാണ് ഇടപാട്. പാലാരിവട്ടം പാലം കോഴപ്പണവും ഇതിലുണ്ടെന്ന് ആരോപണം.

നോട്ട് നിരോധനകാലത്ത് മാധ്യമ സ്ഥാപനം സ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിനെ കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് അന്വേഷണം ആരംഭിച്ചിത്.

Eng­lish sum­ma­ry: Enforce­ment direc­torate ques­tion­ing Ibrahim Kunj

You may also like this video: