സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഈ വിവാഹ നിശ്ചയ ചടങ്ങ്. ഓരോ മരപ്പലക,ഓരോ മൊബൈൽ ഫോൺ, ഫോണിലെ വീഡിയോ കോളിൽ യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങൾ. ഡിജിറ്റൽ വേൾഡിൽ ഒരു ഡിജിറ്റൽ വിവാഹ നിശ്ചയമാണ് ഗുജറാത്തിൽ നടന്നത്. സമൂഹ മാധ്യമങ്ങൾ ഏറ്റു പിടിച്ചിരിക്കുകയാണ് ഈ ഡിജിറ്റൽ വിവാഹ നിശ്ചയം.
വീഡിയോ കോൾ വഴി ആണെങ്കിലും ചടങ്ങുകൾക്ക് ഒരു മാറ്റവും ഇല്ല. പ്രതിശ്രുധ വരനും വധുവും പ്രത്യക്ഷപ്പെട്ടപ്പോൾ വിവാഹ നിശ്ചയ ചടങ്ങുകൾ നാട്ടിൽ പുരോഗമിച്ചു. ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്ക്രീനിലാണ് അണിയിച്ചത്. പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ് ഷെയര്‍ചെയ്യപ്പെടുന്നത്.
ENGLISH SUMMARY: Engagement through video call
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.