എഞ്ചിനിയറിങ് വിദ്യാര്‍ഥിയെ ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
Posted on May 14, 2018, 10:22 pm

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയെ ഹോസ്റ്റലിനുള്ളില്‍
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രോണിക് ആന്‍റ് കമ്മ്യുണിക്കേഷന്‍ വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ഥി കേഴിക്കോട് പാലശ്ശേരിപറമ്പില്‍ ചിത്രാലയത്തില്‍ ചാമിയുടെ മകന്‍ അനന്തു(23)വാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാര്‍ഥികളാണ് സുഹൃത്തിന്‍റെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പരീക്ഷ ഉണ്ടായിരുന്നെങ്കിലും അനന്തു പോയിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന പരിക്ഷയില്‍ കോപ്പിയടിച്ചതിന് അനന്തുവിനെ പിടികൂടിയിരുന്നു. ഇതിന്‍റെ മനോവിഷമമായിരിക്കും ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. ഇടുക്കി പൊലിസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചെറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.