എന്‍ജിനീയറിങ് സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

Web Desk
Posted on June 10, 2019, 6:41 pm

തിരുവനന്തപുരം ;  എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്ക്), ഫാര്‍മസി (ബി ഫാം) കോഴ്‌സുകളിലെ പ്രവേശനത്തിനുളള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ വിഷ്ണു വിനോദിന് ഒന്നാം റാങ്കും (ശങ്കരമംഗലം അണക്കര ഇടുക്കി). എ ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും (കൃഷ്ണ കൊച്ചാലുംമൂട് കുമാരനല്ലൂര്‍,കോട്ടയം ) അക്വിബ് നവാസ് മൂന്നാം റാങ്കും (ജവഹര്‍ നവോദയ വിദ്യാലയ കോട്ടയം,വടവാതൂര്‍) ലഭിച്ചു

ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തില്‍ ആലീസ് മരിയ ചുങ്കത്ത്(ചുങ്കത്ത് ഹൗസ് പ്രഥിത റോഡ് നെഹ്റു നഗര്‍,കുര്യച്ചിറ തൃശൂര്‍) ഒന്നും അന്‍ഷ മാത്യു(പാലക്കുടിയില്‍ ഹൗസ് പയ്യന്നൂര്‍ കണ്ണൂര്‍) രണ്ടും ഗൗരവ് ആര്‍.ചന്ദ്രന്‍( ധനുഷ്മാര്‍ഗ് ഇഎംഇ സ്കൂള്‍ വഡോദര ഗുജറാത്ത് ) മൂന്നും റാങ്ക് നേടി.