കോവിഡ് ബാധിതർക്ക് അത്യാവശ്യം വേണ്ട പോർട്ടബിൾ ശ്വസന സഹായി കണ്ടുപിടിച്ച് അഞ്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾ. സാങ്കേതിക സർവകലാശാല കോവിഡ് സെൽ സംഘടിപ്പിച്ച മത്സരത്തിൽ മികച്ച മോഡൽ കണ്ടെത്തിയ മംഗളം കോളജ് ഓഫ് എൻജിനിയറിംഗ് (മെക്കാനിക്കൽ ) വിദ്യാർത്ഥികളായ തണ്ണീർമുക്കം സ്വദേശി ഇഴക്കാട്ട് അനന്തകൃഷ്ണൻ, വിഷ്ണുഭവനിൽ വിധുൻലാൽ, തട്ടാംതറയിൽ സുബിൻ, ഇന്ദുഭവൻ കിരൺ, പാലാഴിയിൽ അഭിമന്യു എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. കോളജിലെ മെക്കാനിക്കൽ വിഭാഗം തലവൻ ആർ അമലിന്റെ നിയന്ത്രണത്തിൽ നിർമ്മിച്ച പോർട്ടബിൾ ശ്വസന സഹായി വിദ്ഗ്ദ്ധ സംഘം വീഡിയോ കോൺഫ്രൻസിലൂടെയാണ് തെരഞ്ഞെടുത്തത്. സർവകലാശാല ഗവേഷണ വികസന വകുപ്പിൽ നിന്നും 20,000 രൂപ പ്രതിഫലവും ഇവർക്ക് നേടാനായി. 12 ഡി സി മോട്ടർ, കൂളിംഗ് ഫാൻ, ആർ സി ലെവൽ ബോർഡുകൾ എന്നിവയും അനുബന്ധ ഉപകരണങ്ങളുമാണ് യന്ത്രത്തിലുള്ളത്. ഒരു ലാപ് ടോപ്പിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന യന്ത്രം രോഗിയുടെ കൂടെ കൊണ്ടുനടക്കാനാകും. യന്ത്രത്തിൽ വോൾട്ടേജ് വേരിയേഷനും മറ്റെന്തെങ്കിലും തകരാറും സംഭിച്ചാലും ചികിത്സിക്കുന്ന ഡോക്ടറുടെ ഫോണിൽ മെസേജ് എത്തുന്ന സംവിധാനമാണ് ഇതിനുള്ളതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.