September 27, 2022 Tuesday

Related news

September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022

ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ആര്‍ച്ചര്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2021 12:12 pm

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 14 ആംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമില്‍ നിന്ന് പുറത്തായി. ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓയിന്‍ മോര്‍ഗനാണ് ഏകദിന ടീം നായകന്‍. ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ റോയ്, ആദില്‍ റഷീദ് എന്നിവര്‍ ടീമിനൊപ്പമുണ്ട്. ജേക്ക് ബാള്‍, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് മലാന്‍ എന്നിവരെ റിസര്‍വ് താരങ്ങളായും ടീമിനൊപ്പം തുടരും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ചൊവ്വാഴ്ച്ചയാണ് ആരംഭിക്കുന്നത്. 23, 26, 28 തിയ്യതികളില്‍ പൂനെയിലാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിനുള്ളില്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല.

വലത് കയ്യിലേറ്റ പരിക്കിനെ തുടര്‍ന്നാണ് ജോഫ്ര ആര്‍ച്ചര്‍ വിശ്രമം അനുവദിച്ചത്. താരം ഉടനെ നാട്ടിലേക്ക് മടങ്ങുമെന്നും ഐപിഎല്ലിലെ ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ ആര്‍ച്ചര്‍ക്ക് നഷ്ടമാകുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു,

ഇംഗ്ലണ്ട് ടീം: ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ടോം കറന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, റീസെ ടോപ്‌ലി, മാര്‍ക്ക് വുഡ്.

Eng­lish sum­ma­ry; Eng­land team for ODI series against India
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.