October 1, 2022 Saturday

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ജൂൺ 17ന് പന്തുരുളും

Janayugom Webdesk
ഇംഗ്ലണ്ട്
May 29, 2020 3:10 pm

കോവിഡ് 19 മഹാമാരിയെ തുടർന്ന് നിർത്തിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു. ജൂൺ 17 മുതൽ ആരംഭിക്കുമെന്ന് ലീഗ് അധികൃതർ വ്യക്തമാക്കി. കോവിഡ് ഭീതി നിലനിൽക്കുന്നത് കൊണ്ട് അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. സ്പാനിഷ് ലീഗ് ജൂൺ എട്ടിന് ആരംഭിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ജർമൻ ലീഗായ ബുണ്ടസ്ലിഗ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

29 മത്സരങ്ങളിൽ നിന്നായി 82 പോയിന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. മാഞ്ചെസ്റ്റർ സിറ്റിയും ലെയ്‌സ്റ്റർ സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി തുടരുന്നു. 92 മാച്ചുകളാണ് ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബാക്കിയുള്ളത്. സ്റ്റേഡിയത്തിന്റെ ഉള്ളിൽ പ്രേവേശിക്കാനായില്ലെങ്കിലും ലൈവായി കളികൾ കാണാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ആരാധകർ.

Eng­lish summary:English pre­mier league will start from june 17.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.