ചൈനയിൽ ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധയെ തുടർന്ന് രണ്ടു പേർ രാജ്യത്ത് മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. അൻപതിൽ അധികം പേരിൽ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
വിവിധയിടങ്ങളിലായി 1700 ഓളം പേർക്ക് രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ എംആർസി സെൻറർ അധികൃതർ വെളിപ്പെടുത്തി. വ്യൂഹാൻ നഗരത്തിൽ ഡിസംബറിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
ജലദോഷം മുതൽ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ്. ശ്വസനപ്രശ്നങ്ങൾ, പനി, ചുമ ഇവയെല്ലാമാണ് സാധാരണ ലക്ഷണങ്ങൾ.
English Summary: corona virus death in china
YOU MAY ALSO LIKE THIS VIDEO