ഡൽഹിയിൽ നടക്കുവാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ജെഡിയു നടപടിയെ വിമർശിച്ച മുതിർന്ന നേതാവ് പവൻ വർമയ്ക്കെതിരേ പാർട്ടി അധ്യക്ഷൻ നിതീഷ് കുമാർ. പവൻ വർമയ്ക്ക് വേണമെങ്കിൽ ഏത് പാർട്ടിയിലും പോകാം. അതിനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന് തന്റെ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും നിതീഷ് കുമാർ പറഞ്ഞു.
നേതൃത്വത്തിനെതിരേ പരാതി ഉള്ളവർ പാർട്ടി യോഗങ്ങളിലാണ് അത് ഉന്നയിക്കേണ്ടത്. അല്ലാതെ പരസ്യ പ്രസ്താവനകൾ നടത്തുകയല്ല വേണ്ടതെന്നും നിതീഷ് കുമാർ പറഞ്ഞു. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിയുവിന് എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്ന പവന് കെ വര്‍മയുടെ കത്തിന് മറുപടിയായി നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം തന്നെ വലിയ ആശങ്കയിലാക്കുന്നതായും ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായ വ്യക്തതവരുത്തണമെന്നും പവന് വര്‍മ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
English summary: Nitish Kumar hits back at JDU leader for questioning alliance with BJP
YOU MAY ALSO LIKE THIS VIDEO