‘എന്ന് നിന്റെ മൊയ്തീൻ’ ചിത്രം റിലീസ് ചെയ്തിട്ട് അഞ്ചു വർഷം; ഓർമകളുമായി വിമൽ

Web Desk
Posted on September 19, 2020, 5:32 pm

മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ സിനിമയിൽ പൃഥ്വിരാജും പാർവതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാഎന്നു നിന്റെ മൊയ്തീൻ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആർഎസ് വിമൽ. അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ ‘എന്ന് നിന്റെ മൊയ്തീൻ’ ചിത്രം റിലീസ് ചെയ്ത് അഞ്ചു വർഷം തികയുന്ന സാഹചര്യത്തിലാണ് വിമലിന്റെ വെളിപ്പെടുത്തൽ.

വിമലിന്റെ വാക്കുകൾ…

”അഞ്ച് വർഷങ്ങൾ… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…!

അല്ലെങ്കിൽ പാതി വഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓർക്കുന്ന എല്ലാവർക്കും നന്ദി”– വിമൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

Eng­lish sum­ma­ry; enn ninte moideen movie mem­o­ries in vimal

You may also like this video;