25 April 2024, Thursday

Related news

August 5, 2023
July 31, 2023
June 4, 2023
September 15, 2022
August 29, 2022
May 16, 2022
March 31, 2022
February 28, 2022
February 11, 2022
October 20, 2021

മതപാഠശാലകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മിഷൻ

Janayugom Webdesk
കോഴിക്കോട്
March 31, 2022 8:51 pm

സംസ്ഥാനത്തെ വിവിധ മതപാഠശാലകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പുവരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസൂത്രണ ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ അംഗങ്ങളായ കെ നസീറും ബി ബബിതയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

നല്ലളത്ത് പ്രവർത്തിക്കുന്ന അൽഫിത്റ ഇസ്‌ലാമിക് പ്രീ സ്കൂളിൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും, സ്കൂൾ സ്വന്തമായി സിലബസ് തയാറാക്കുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി അമീനുദ്ദീൻ എന്നയാള്‍ കമ്മിഷന് പരാതി നൽകിയിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമ്മിഷൻ കണ്ടെത്തിയിട്ടില്ല.

പ്രീ പ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നൽകുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മിഷൻ നിയമ പ്രകാരമുള്ള ലൈസൻസും അവർ നേടിയിട്ടുണ്ട്. അതിനാൽ പരാതിയിന്മേൽ പ്രത്യേക ഉത്തരവ് കമ്മിഷൻ പുറപ്പെടുവിക്കേണ്ടതില്ല. എന്നാൽ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് കമ്മിഷന്റെ ഇടപെടൽ.

Eng­lish summary;Ensure Pri­ma­ry Edu­ca­tion for Stu­dents in Reli­gious Schools: Child Rights Commission

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.