ജീവജലത്തിന് ഒരു മണ്‍പാത്രം

Web Desk
Posted on March 07, 2019, 6:59 pm
കൊച്ചി: കൊടും വേനല്‍ച്ചൂടിന്റെ  കാഠിന്യത്തില്‍ വലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം സംഭരിച്ചു വക്കുന്നതിനാവശ്യമായ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്ന  ‘ജീവലജലത്തിന് ഒരു മണ്‍പാത്രം പദ്ധതി‘ക്ക് ഇക്കൊല്ലവും തുടക്കംകുറിക്കുന്നു. എഴുത്തുകാരൻ ശ്രീമൻ  നാരായണൻ നടപ്പിലാക്കുന്ന എന്റെ  ഗ്രാമം ഗാന്ധിജിയിലൂടെ എന്ന പദ്ധതിയിലൂടെ പതിനായിരം മണ്‍പാത്രങ്ങളാണ് എറണാകുളം   ജില്ലയില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷവും   വേനല്‍ക്കാലത്ത് പതിനായിരം പാത്രങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തിരുന്നു.കൊച്ചിന്‍ കോര്‍പറേഷന്‍,തിരുമല ദേവസ്ഥാനം,മംഗളവനം,റസിഡന്‍െറ് അസോസിയേഷനുകള്‍,വായനശാലകള്‍,വിദ്യാലയങ്ങള്‍ വയോജനശാലകള്‍ തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങളുടേയു സംഘടനകളുടേയും സഹകരണത്തോടെയാണ് കഴിഞ്ഞ കൊല്ലം പദ്ധതി നടപ്പാക്കിയത്. ജില്ലയിൽ ‘ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി‘യുമായി സഹകരിക്കാന്‍ താല്പര്യമുള്ളവർക്ക് മൺപാത്രങ്ങൾ എത്തിച്ചുനൽകും .
വിവരങ്ങൾക്ക് : 9995167540.