Tuesday
19 Feb 2019

ജനയുഗം സഹപാഠി കുട്ടികളില്‍ രൂപപ്പെടുത്തിയത് വായനയുടെ പുതിയ സംസ്കാരം

By: Web Desk | Thursday 5 July 2018 6:50 PM IST

അറിവും വിനോദവും കൂട്ടിക്കലര്‍ത്തി ജനയുഗം സഹപാഠി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ വായനയുടെ പുതിയ സംസ്‌കാരം രൂപപ്പെടുത്തിയെന്ന് ആള്‍ കേരള സ്‌കൂള്‍ റ്റീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍  ശ്രീകുമാര്‍ പറഞ്ഞു. എന്റെ ജനയുഗം എന്റെ സഹപാഠി പദ്ധതി പ്രകാരം, എകെഎസ്ടിയു നേതൃത്വത്തില്‍, സംസ്ഥാനത്താകമാനം സ്‌കൂളുകളെ ജനയുഗം വരിക്കാരാക്കും. ജനയുഗം പ്രചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെളിയം സബ് ജില്ലയിലെ മരുതമണ്‍പള്ളി യുപിഎസില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പത്രം നല്‍കിക്കൊണ്ട് ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. പ്രഥമാധ്യാപിക ആര്‍ മഞ്ചു അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു കൊല്ലം ജില്ലാ സെക്രട്ടറി കെ എസ് ഷിജുകുമാര്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ ആര്‍ മോഹനന്‍ പിള്ള മാനേജര്‍ കെ രവീന്ദ്രന്‍, എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി അംഗം എന്‍ ബിനു, അധ്യാപകരായ നിസാമുദ്ദീന്‍,നതേഷ് ഡാ, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.