19 April 2024, Friday

Related news

December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
November 1, 2023
October 31, 2023
October 31, 2023
October 30, 2023
October 29, 2023

എന്റെ കേരളം-പത്തനംതിട്ടയില്‍ പ്രദര്‍ശന വിപണനമേള തുടങ്ങി

web desk
പത്തനംതട്ട
May 13, 2023 10:00 am

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല പ്രദര്‍ശന‑വിപണന മേളയ്ക്ക് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച മേള ആരോഗ്യ‑കുടുംബക്ഷേമ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. 18വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പത് വരെയാണ് എന്റെ കേരളം പ്രദര്‍ശന‑വിപണന മേള.

വിവിധ വകുപ്പുകളുടെ ശീതീകരിച്ച തീം-കൊമേഴ്സ്യല്‍ സ്റ്റാളുകള്‍ മേളയിലെ പ്രധാന ആകര്‍ഷണമാണ്. എല്ലാദിവസവും രാവിലെ ബോധവല്‍ക്കരണ സെമിനാറുകള്‍ നടക്കും. വൈകീട്ട് വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ കലാപരിപാടികളും ജില്ലയിലെ പരമ്പരാഗത കലകളുടെ അവതരണവും അരങ്ങേറും. പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും പങ്കെടുക്കുന്ന കലാസന്ധ്യയും മേളയുടെ ഭാഗമായി അരങ്ങേറും.

ആദ്യദിവസം പൊലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഞാന്‍ തന്നെയാണ് പരിഹാരം: സാമൂഹികപ്രതിബദ്ധതയും സുസ്ഥിര ഉപഭോഗവും’ എന്ന സെമിനാര്‍ നടന്നു. 13ന് രാവിലെ റവന്യു ദുരന്തനിവാരണ വകുപ്പിന്റെ ‘സുസ്ഥിര വികസനത്തില്‍ ദുരന്ത നിവാരണത്തിന്റെ പങ്ക്’ എന്ന സെമിനാറും കൃഷി വകുപ്പിന്റെ ‘ചെറുധാന്യങ്ങള്‍-കൃഷിയും സാധ്യതകളും എന്ന സെമിനാറും നടക്കും.

14ന് പൊതുമരാമത്ത് വകുപ്പിന്റെ ‘മുഖച്ഛായ മാറുന്ന കേരളം-പൊതുമരാമത്ത് വകുപ്പിലൂടെ’ എന്ന സെമിനാറും വിദ്യാഭ്യാസ വകുപ്പിന്റെ ‘സ്കൂള്‍-ഉന്നതവിദ്യാഭ്യാസ മേഖലകളിലെ പരിഷ്കരണങ്ങളും ഭാവികേരള സമൂഹവും’ എന്ന സെമിനാറും നടക്കും. 15ന് ആരോഗ്യവകുപ്പ്-അലോപ്പതി വിഭാഗത്തിന്റെ ‘ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും’ എന്ന സെമിനാറും മൃഗസംരക്ഷണ വകുപ്പിന്റെ ‘വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല സംരക്ഷണം’ എന്ന സെമിനാറും നടക്കും. 16ന് എക്സൈസ് വകുപ്പിന്റെ ‘യുവാക്കളുടെ ജീവിത ശൈലിയും മയക്കുമരുന്നും’, ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗത്തിന്റെ ‘യുവാക്കളില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളും അതിനുള്ള പ്രതിവിധിയും എന്നീ സെമിനാറുകള്‍ നടക്കും.

17ന് സഹകരണ വകുപ്പിന്റെ ‘രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച‑അടിസ്ഥാന സൗകര്യ, ഉല്പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍’ എന്ന സെമിനാര്‍ നടക്കും. സമാപനദിവസമായ 18ന് ‘നെറ്റ് സീറോയിലെത്തുന്നതില്‍ മാലിന്യ സംസ്കരണത്തിന്റെ പങ്ക്’ എന്ന സെമിനാര്‍ ശുചിത്വമിഷന്‍, നവകേരളം മിഷന്‍, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലും ‘ഉന്നത വിദ്യാഭ്യാസ മേഖല‑സാധ്യതകള്‍, സൗകര്യങ്ങള്‍, കാഴ്ചപ്പാടുകള്‍’ എന്ന സെമിനാര്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിക്കും. 18ന് വൈകീട്ട് നാലിന് സമാപന സമ്മേളനം ആരംഭിക്കും.

 

Eng­lish Sam­mury: Ente Ker­ala Pathanamthit­ta Prad­har­shana Vipananamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.