19 April 2024, Friday

Related news

April 3, 2024
March 26, 2024
March 25, 2024
March 19, 2024
March 17, 2024
March 17, 2024
March 1, 2024
February 25, 2024
February 10, 2024
January 30, 2024

സിപിഐ ജില്ലാ സമ്മേളനം; ആവേശമായി വിദ്യാർത്ഥി യുവജന AIYF- AISF സെമിനാർ

Janayugom Webdesk
കോട്ടയം
August 4, 2022 8:12 pm

കനത്ത മഴയെയും അവഗണിച്ച് സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എഐവൈഎഫ് — എഐഎസ്എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി — യുവജന കൺവൻഷനിൽ പങ്കെടുചേരാൻ എത്തിയത് നൂറുകണക്കിന് യുവജനങ്ങൾ. ഇന്ന് വൈകുന്നേരം കെപിഎസ് മേനോൻ ഹാളിൽ ചേർന്ന സെമിനാറിലാണ് പ്രവർത്തകർ ആവേശത്തോടെ ഒഴുകിയെത്തിയത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രം അവകാശപ്പെടാനുള്ള ആർഎസ്എസ് സംഘടനകൾ രാജ്യ സ്നേഹമുയർത്തി രംഗത്തുവരുന്നത് അവ‍ജ്ഞയോടെ മാത്രമേ കാണാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ് സംഘടനകളെ കൂട്ടുപിടിച്ച് രാജ്യത്ത് ഹിന്ദുമുസ്ലീം സംഘർഷമുണ്ടാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചപ്പോൾ അതിന് കൂട്ടുനിന്ന പാരമ്പര്യമാണ് അവർക്കുള്ളത്. അതിന്റെ ഫലമായി സ്വാതന്ത്ര്യത്തിനായി ഒറ്റക്കെട്ടായി പോരാടിയവർ പിന്നീട് വർഗ്ഗീയതയുടെ പേരിൽ തമ്മിലടിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ നന്മയുടെ പ്രതിപുരുഷനാക്കാനുള്ള ആർഎസ്എസിന്റെ ശ്രമം വിലപ്പോവില്ല.

ഇന്ത്യയുടെ ഭരണഘടനയെ, മതേതരത്വത്തെ, ജനാധിപത്യത്തെ, ഇല്ലാതാക്കി രാജ്യത്തെ ഒരു മതരാഷ്ട്രമാക്കാൻ കേന്ദ്ര ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം. ഈ സന്ധിയില്ലാത്ത പോരാട്ടങ്ങളിൽ എഐഎസ്എഫും എഐവൈഎഫും മുൻ നിരയിൽ അണി നിരക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജാ ഹരിപ്രസാദ്, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർപ്രഭാഷണം നടത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം അദ്ധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ , ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺ വി ജോസഫ് , എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി ശുഭേഷ് സുധാകരൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, റ്റി സി ബിനോയ് , സെക്രട്ടറി അഡ്വ. സുജിത് എസ്.പി., എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ , സെക്രട്ടറി നിഖിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Enthusiastic Stu­dent Youth Seminar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.