കോവിഡ് വ്യപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രണ്ടാം പരിശോധനയിലും ഒരാളൊഴികെ എല്ലാവർക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമം. ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ ഭൂഷൺ താക്കൂർ എന്ന 52 കാരന്റെ പരിശോധനാഫലം മാത്രമാണ് നെഗറ്റീവ് ആയത്.
ഇദ്ദേഹത്തിന്റെ വീട്ടിൽ അഞ്ച് പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഹിമാചലിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ലാഹോൾ ആൻഡ് സ്പിറ്റി. ജില്ലയിൽ 856 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
English summary; Entire Village in Himachal Pradesh Found Covid Positive Except One
you may also like this video;