കൊമേഡക് യുജിഇറ്റി ആന്‍ഡ് യൂണി-ഗേജ്, എഞ്ചിനീയറിങ്ങ് ബിഇ, ബിടെക് കോഴ്‌സുകള്‍ക്കുള്ള ഇ‑എന്‍ട്രന്‍സ് പരീക്ഷകള്‍ മേയ് 12 നടക്കും

Web Desk
Posted on March 13, 2019, 8:09 pm
കൊച്ചി : കൊമേഡക് യുജിഇറ്റി ആന്‍ഡ് യൂണി-ഗേജ്, എഞ്ചിനീയറിങ്ങ്  ബിഇ, ബിടെക് കോഴ്‌സുകള്‍ക്കുള്ള ഇ‑എന്‍ട്രന്‍സ് പരീക്ഷകള്‍ മേയ് 12 നടക്കും.  180‑ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും 21  സര്‍വകലാശാലകളുടേയും  അംഗീകാരമുള്ളതാണ് കൊമേഡക് യുജിഇറ്റി, യൂണിഗേജ് സ്‌കോറുകള്‍.
ജെഇഇ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മള്‍ട്ടി-യൂണിവേഴ്‌സിറ്റി പ്രൈവറ്റ് എഞ്ചിനീയറിംഗ് പരീക്ഷയാണിത്.
പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലേയും സര്‍വകലാശാലകളിലേയും പരീക്ഷകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം നല്‍കുന്നതിന് നാലുവര്‍ഷം മുമ്പ്  ആരംഭിച്ചതാണ് കൊമേഡ് കെ-യൂണിഗേജ്. പ്രതിവര്‍ഷം 50 ലക്ഷം
വിദ്യാര്‍ത്ഥികളാണ് ഇതിന്റെ കീഴില്‍ പരീക്ഷകളില്‍ പങ്കെടുക്കുന്നത്. ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് ഇന്ത്യയിലെ 140 നഗരങ്ങളിലായി 400 പരീക്ഷാ  കേന്ദ്രങ്ങളാണുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ, ഏകീകൃതവും വിശ്വസനീയവും ആയ പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം  ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഇആര്‍എ ഫൗണ്ടേഷന്‍ ചെയര്‍മാന്‍  പി.മുരളീധരന്‍ പറഞ്ഞു. പരീക്ഷാര്‍ത്ഥികള്‍ക്ക് 40,000 എഞ്ചിനീയറിംഗ് സീറ്റുകള്‍ ഉള്ള 21 സ്വകാര്യ സര്‍വകലാശാലകളിലും 200 കോളജുകളിലും പ്രവേശനത്തിന് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് കര്‍ണാടകമാണെന്ന് കൊമേഡ് കെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ.കുമാര്‍ പറഞ്ഞു.  കൊമേഡ് കെ ആണ്. സംസ്ഥാനത്തെ പ്രൈവറ്റ് കോളജുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍  കൊണ്ടുവന്നത്. 14 വര്‍ഷമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ ദര്‍ശകരായി കൊമേഡ് കെ രംഗത്തുണ്ട്.