പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി

Web Desk

ന്യൂഡല്‍ഹി

Posted on May 31, 2020, 10:02 pm

രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ഇഗ്നോ ഓപ്പണ്‍മാറ്റ്, ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്ഐആര്‍ നെറ്റ് എന്നിവയുടെ അപേക്ഷാത്തീയതിയാണ് നീട്ടിയത്. ജൂണ്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.

മുകളില്‍ പറഞ്ഞ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അതാത് വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷാ ഫീസ് അടയ്ക്കാന്‍ സൗകര്യമുള്ളൂ. കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇത് മൂന്നാം തവണയാണ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി എന്‍ടിഎ നീട്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍: 8287471852, 8178359845, 9650173998, 9599676953, 8882356803.

Eng­lish sum­ma­ry: Entrance Exam­i­na­tion Appli­ca­tion date extend­ed

You may also like this video: