കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്സിൻ നൽകിയെന്ന് അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്ങ്മൂലം സമർപ്പിക്കണം.
ഇതു വരെ എത്ര ഡോസ് വാക്സിൻ കിട്ടിയെന്ന് കാണിച്ച് കേരളവും സത്യവാങ്ങ്മൂലം സമർപ്പിക്കണം. വാക്സിൻ കേന്ദ്രങ്ങളിലെ അമിതമായ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ്ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഒരു കോടി ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.
English Summary : Centre to inform HC about vaccine given to Kerala
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.