റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെയത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വീസകള്‍ക്കും വിലക്ക് ബാധകമാണ്.
രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണു നടപടി. പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ക്കു പരിഹാരം തേടാവുന്നതാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യം വിട്ടവര്‍ അവരുടെ തൊഴിലുടമകളെയും അവര്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്രകാര്യാലയവുമായും ബന്ധപ്പെടണം.!
വിശദവിവരങ്ങള്‍ അറിയാന്‍
ഫോണ്‍: 023128867, 023128865
മൊബൈല്‍: 0501066099
ഇമെയില്‍: : [email protected]
ഫാക്‌സ്: 025543883
English summary: entry banned in UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.