Web Desk

തിരുവനന്തപുരം

June 06, 2020, 8:28 pm

പാരിസ്ഥിതിക ആഘാത നിർണ്ണയ ചട്ടങ്ങൾ 2020; സമയപരിധി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിക്കണം: ബിനോയ് വിശ്വം എംപി

Janayugom Online

പാരിസ്ഥിതിക ആഘാത നിർണ്ണയ ചട്ടങ്ങൾ 2020 നുമേൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ ദീർഘിപ്പിക്കണമെന്നും ആദിവാസി മേഖലകളിൽ പ്രത്യേക സിറ്റിങ് നടത്തണമെന്നും സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മാർച്ച് 23 നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക ആഘാത നിർണ്ണയ ചട്ടങ്ങൾ 2020 പുറത്തിറക്കിയത്. വ്യക്തികൾക്കും സംഘടനകൾക്കും സാധാരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത, ദേശവ്യാപകമായി ലോക്ഡൗൺ നിലനിൽക്കുന്ന വേളയിൽ 60 ദിവസത്തിനകം പൊതുജനങ്ങൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കാര്യക്ഷമതയുടെയും സുതാര്യതയുടെയും മറവിൽ വ്യവസായപദ്ധതികൾക്കുള്ള സുരക്ഷാ സംവിധാനങ്ങൾ അടിസ്ഥാനപരമായ വ്യതിയാനവുമാണ്. പൊതുഅഭിപ്രായം തേടിയ ശേഷം മാത്രമേ പദ്ധതികൾക്ക് അനുമതി നൽകാവൂ എന്ന മുൻകാല പാരിസ്ഥിതിക ആഘാത നിർണ്ണയ ചട്ടങ്ങളിലെ ഉപാധിക്കു പകരം വിദഗ്ധ സമിതിയുടെ അംഗീകാരം മതിയെന്നാണ് കരട് ചട്ടങ്ങളിലുള്ളത്. പ്രത്യാഘാതങ്ങൾ നേരിടുന്ന സമൂഹത്തിന്റെ അഭിപ്രായങ്ങൾ ഉന്നയിക്കുന്നതിനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വിദേശ മൂലധന ശക്തികളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം ജനങ്ങളുടെയും പരിസ്ഥിതിയുടെയും താൽപര്യങ്ങളെ സർക്കാർ മറക്കുകയാണ്. കൂടാതെ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ നടുവിൽ നിൽക്കുകയുമാണ് നാം. ഈ സാഹചര്യത്തിൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
eng­lish sum­ma­ry: env­iorn­men­tal stress : time lim­it should exeed, Binoy viswam mp
you may also like this video