സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവയുടെ നിര്‍മാണത്തിനാണ് അനുമതി. പുതുക്കി സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് ആകെ ബില്‍ഡ് അപ് ഏരിയ 17,21,500 സ്ക്വയര്‍ മീറ്റര്‍ ആയി കുറയും. നേരത്തെ 18,37,057 സ്ക്വയര്‍ മീറ്റര്‍ ആയിരുന്നു ഇത്.
പുതിയ പദ്ധതി അനുസരിച്ച് ചെലവ് 1,656 കോടി രൂപ കൂടി കൂടും. നേരത്തെ നിര്‍ദേശിച്ചിരുന്ന 11,794 കോടിയില്‍ നിന്നും 13,450 കോടി ആയി ചെലവ് ഉയരും. പാരിസ്ഥിതിക അനുമതി കിട്ടിയ സാഹചര്യത്തില്‍ നിര്‍മാണാനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും. നിലവില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രിം കോടതിയുടെ സ്റ്റേയുണ്ട്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
English summary; Environmental approval for the Central Vista project
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.