പരിസ്ഥിതി ആഘാത നിർണ്ണയം; തീയതി നീട്ടി

Web Desk

ന്യൂഡൽഹി

Posted on June 30, 2020, 10:33 pm

പരിസ്ഥിതി ആഘാത നിർണ്ണയം സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള സമയപരിധി ഡൽഹി ഹൈക്കോടതി നീട്ടി. ഓഗസ്റ്റ് 11 വരെയാണ് നീട്ടിയിരിക്കുന്നത്. പൊതുനിർദ്ദേശങ്ങൾ സമർപ്പിക്കുന്ന സമയപരിധി കേന്ദ്ര സർക്കാർ ഓഗസ്റ്റ് 10ൽ നിന്നും ജൂൺ 30 ആയി ചുരുക്കിയിരുന്നു.

ഇതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് പരിസ്ഥിതി മന്ത്രാലയം മറുപടി നൽകാത്തതിനെ തുടർന്നാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരിസ്ഥിതി പ്രവർത്തകൻ വിക്രാന്ത് തോങ്കഡ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ തപാൽ സർവീസ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിർദ്ദേശങ്ങൾ സമർപ്പിക്കാന്‍ കേന്ദ്രം അനുവദിച്ച തീയതി അപര്യാപ്തമാണെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.

you may also like this video;