ഖനന നിയന്ത്രണം നിലനിൽക്കെ ചിതറ അപ്പൂപ്പൻ പാറ പൊട്ടിക്കാൻ ശ്രമം

Web Desk
Posted on September 18, 2018, 10:16 pm
സൂരജ് ആർ
ചിതറ. ഖനന നിയന്ത്രണം നിലനിൽക്കെ ബൗണ്ടർ മുക്ക് , വാലുപച്ചയിൽ അപ്പൂപ്പൻ പാറ പൊട്ടിക്കാൻ ശ്രമം. ചിതറ പഞ്ചായത്തിലെ ബൗണ്ടർ മുക്ക്, വാലുപച്ച അപ്പൂപ്പൻ പാറ എന്നറിയപ്പെടുന്ന സ്ഥലത്ത് ഖനന നിയന്ത്രണം നിലനിൽക്കെ പാറ ഖനനം ചെയ്യാൻ ശ്രമം. നാല് വർഷങ്ങൾക്ക് മുമ്പ് ക്വാറി നടത്തി വന്നിരുന്ന സ്ഥലമായിരുന്നു ഇവിടം. എന്നാൽ ആ ക്വാറിക്കെതിരെ വലിയ പ്രതിഷേധം രൂപപ്പെടുകയും അതിനെ തുടർന്ന് ക്വാറി നിർത്തലാക്കി.  എന്നാൽ നാല് വർഷം പിന്നിടുമ്പോൾ അദാനി എന്ന വൻ ക്രഷർ ക്വാറി മാഫിയ ഈ പ്രദേശത്ത് ഖനനം നടത്താനുള്ള അണിയറ നീക്കം നടത്തി വരികയാണ് . ഇതിനെതിരെ പ്രധിഷേധമുയർത്തി പ്രദേശവാസികൾ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട് .ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജ് ഓഫീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് .ഈ പ്രദേശം പുന്നപ്ര‑വയലാർ സമര സേനാനികൾക്ക് അന്നത്തെ സിപിഐ മന്ത്രി സഭ സഖാവ് അച്യുതമേനോൻ ഭരണത്തിൽ ഇരുന്നപ്പോൾ പതിച്ചു നൽകിയ ചക്കമല എന്ന ചരിത്ര പ്രാധാന്യം നിറഞ്ഞ പ്രദേശത്തിന്റെ ഭാഗമാണ് ഇവിടം . ചിതറ പഞ്ചായത്തിൽ ചക്കമലയിൽ തന്നെ ഒട്ടനവധി ക്രഷർ ക്വാറി പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെ  പല പാരിസ്ഥിതിക പ്രശ്നങ്ങളും  നില നിൽക്കുകയാണ് . അതുപോലെ തന്നെ ക്വാറി ക്രഷർ പ്രദേശത്ത് കൂടുതലായി ശ്വാസകോശ രോഗങ്ങളും ക്യാൻസർ പോലുള്ള മാരക രോഗങ്ങളും കൂടുതലായി കണ്ടുവരുന്നു. ഈ ക്വാറി വരുന്നത് തടുക്കാൻ എ ഐ വൈ എഫ് ഉൾപ്പെടെ പ്രതിഷേധം ഉയർത്തുകയാണ്.